ഗാസയിൽ പൂർണ അധിനിവേശത്തിന് ഒരുങ്ങി നെതന്യാഹു; എതിർപ്പുമായി ഐഡിഎഫ്
ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പ്രതിരോധ സേനക്കുള്ളിൽ നിന്നുള്ള എതിർപ്പുകൾ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം. ഗാസ കൈവശപ്പെടുത്താനുള്ള നീക്കത്തിന് മന്ത്രിസഭയുടെ പിന്തുണ തേടുമെന്ന് നെതന്യാഹു പറഞ്ഞു തന്റെ കാഴ്ചപ്പാട് സ്വകാര്യ സംഭാഷണങ്ങളിലൂടെയാണ് നെതന്യാഹു മന്ത്രിമാർക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഇത് ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിനായി ഇന്ന് സുരക്ഷാ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട് എന്നാൽ ഇസ്രായേൽ പ്രതിരോധ സേന ഇതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ബന്ദികൾക്കൊപ്പം സൈനികരുടെ ജീവനും കൂടുതൽ അപകടത്തിലാക്കുന്ന് നീക്കമായിരിക്കും ഇതെന്ന് ഐഡിഎഫ് മുന്നറിയിപ്പ് നൽകി. മന്ത്രിസഭയിലും നെതന്യാഹുവിന്റെ പദ്ധതിയോട് എതിർപ്പുള്ളവരുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
