പെൻസിൽവേനിയയിലെ യുഎസ് സ്റ്റീൽ പ്ലാന്റിൽ സ്ഫോടനം; ഒരാൾ മരിച്ചു: നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു
പെൻസിൽവേനിയ: യു.എസ്. സ്റ്റീലിന്റെ പെൻസിൽവേനിയയിലെ ക്ലെയിർട്ടൺ കോക്ക് വർക്ക്സ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പ്ലാന്റിലെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് വൻ സ്ഫോടനമുണ്ടായത്. സംഭവം നടന്ന ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തി. നിരവധി ആംബുലൻസുകളും മെഡിക്കൽ ഹെലികോപ്റ്ററുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന്, പ്ലാന്റിന് ഒരു മൈൽ ചുറ്റളവിൽ താമസിക്കുന്ന ആളുകൾ വീടിനുള്ളിൽത്തന്നെ കഴിയാനും ജനലുകളും വാതിലുകളും അടച്ചിടാനും അധികൃതർ നിർദ്ദേശം നൽകി. വായുവിന്റെ ഗുണനിലവാരം നിരീക്ഷിച്ചുവരികയാണെന്ന് അലെഗെനി കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. യുഎസ് സ്റ്റീലിന്റെ ഏറ്റവും വലിയ കോക്ക് നിർമ്മാണ കേന്ദ്രങ്ങളിലൊന്നാണ് ക്ലെയിർട്ടൺ കോക്ക് വർക്ക്സ് പ്ലാന്റ്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
