ജാംനഗറിലെ റിലയന്‍സ് റിഫൈനറി ആക്രമിക്കും; ഭീഷണി തുടര്‍ന്ന് പാക് സൈനിക മേധാവി
ആണവ ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീര്‍. ഭാവിയില്‍ ഇന്ത്യയുമായി ഏതെങ്കിലും സൈനിക ഏറ്റുമുട്ടലുണ്ടായാല്‍ ഗുജറാത്ത് ജാംനഗറിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ആക്രമിക്കുമെന്നാണ് പുതിയ ഭീഷണി. യുഎസിലുള്ള പാക് പ്രവാസികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് അസിം മുനീറിന്റെ പുതിയ ഭീഷണി. ഇന്ത്യയുമായി ഭാവിയിലുണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനിടെ തന്റെ രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി നേരിടേണ്ടി വന്നാല്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് നേരത്തെ അസിം മുനീര്‍ പറഞ്ഞിരുന്നു നേരത്തെ അസിം മുനീര്‍ നടത്തിയ ആണവ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നിരുന്നു. ആണവ ഭീഷണിക്ക് വഴങ്ങില്ലെന്നും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നത് തുടരുമെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
