Saturday, 14 November 2026 About Us · Contact Us

നെറ്റ്ഫ്ലിക്‌സ്-വാർണർ ബ്രോസ് കരാർ ഒരു ‘പ്രശ്നമായേക്കാം’: വൻകിട ലയനത്തിൽ ആശങ്കയറിച്ച് പ്രസിഡന്റ് ട്രംപ്

Netflixs Warner Bros Deal Could Be A Problem President - Netflix
നെറ്റ്ഫ്ലിക്‌സ്-വാർണർ ബ്രോസ് കരാർ ഒരു 'പ്രശ്നമായേക്കാം': വൻകിട ലയനത്തിൽ ആശങ്കയറിച്ച് പ്രസിഡന്റ് ട്രംപ്

വാഷിംഗ്ടൺ ഡി.സി.: നെറ്റ്ഫ്ലിക്‌സ്, വാർണർ ബ്രോസ് ഡിസ്കവറിയുടെ (WBD) സ്റ്റുഡിയോ, സ്ട്രീമിംഗ് ആസ്തികൾ ഏറ്റെടുക്കുന്ന $72 ബില്യൺ ഡോളറിന്റെ (ഏകദേശം ₹6 ലക്ഷം കോടിയിലധികം) കരാർ നിയമപരമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സംയോജിത കമ്പനിയുടെ വിപണിയിലെ വലിപ്പം “ഒരു പ്രശ്നമായേക്കാം” എന്നും ട്രംപ് ചൂണ്ടിക്കാട്ടി.

​വാഷിംഗ്ടൺ ഡി.സി.യിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെറ്റ്ഫ്ലിക്‌സിന് നിലവിൽത്തന്നെ വിപണിയിൽ വലിയൊരു പങ്കാളിത്തമുണ്ട്. വാർണർ ബ്രോസിനെ കൂടി ഏറ്റെടുക്കുന്നതോടെ ഈ പങ്കാളിത്തം വലിയ തോതിൽ വർധിക്കുമെന്നും അത് കുത്തകാവകാശ നിയമങ്ങളുടെ (Antitrust) ലംഘനത്തിന് വഴിയൊരുക്കുമോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

​”അവർക്ക് വളരെ വലിയ വിപണി പങ്കാളിത്തമുണ്ട്. വാർണർ ബ്രോസിനെ കൂടി ലഭിക്കുമ്പോൾ, ആ പങ്ക് വളരെയധികം ഉയരും. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധർ പറയേണ്ടിവരും, കൂടാതെ ഈ തീരുമാനത്തിൽ ഞാനും പങ്കാളിയായിരിക്കും,” ട്രംപ് പറഞ്ഞു.

​പ്രമുഖ സിനിമ, ടെലിവിഷൻ ഫ്രാഞ്ചൈസികളെ നെറ്റ്ഫ്ലിക്സിന്റെ കുടക്കീഴിൽ കൊണ്ടുവരുന്ന ഈ കരാർ വെള്ളിയാഴ്ചയാണ് (ഡിസംബർ 5, 2025) ഇരു കമ്പനികളും പ്രഖ്യാപിച്ചത്. ‘ഹെറി പോട്ടർ’, ‘ഡിസി യൂണിവേഴ്‌സ്’, ‘ഗെയിം ഓഫ് ത്രോൺസ്’ തുടങ്ങിയ ലോകോത്തര ഉള്ളടക്കങ്ങളാണ് ഈ ലയനത്തിലൂടെ നെറ്റ്ഫ്ലിക്‌സിന് ലഭിക്കുക.

​ഈ വൻകിട കരാർ നടപ്പിലാക്കാൻ യുഎസ് കോമ്പറ്റീഷൻ അതോറിറ്റികളുടെ അനുമതി ആവശ്യമാണ്. ഹോൾവുഡ് റൈറ്റേഴ്സ് ഗിൽഡ് അടക്കമുള്ളവർ ലയനത്തിനെതിരെ രംഗത്തെത്തുകയും, ഇത് ജോലി നഷ്ടപ്പെടാനും വില വർധനവിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

13 Nov 2026
ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026