Gulf

രക്ഷിതാക്കള്‍ക്ക് പാട്ട്ണറുടെ അനുമതിയില്ലാതെ സ്വന്തം കുട്ടികളെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് യുഎഇ അഭിഭാഷക

അബുദാബി: രക്ഷിതാക്കള്‍ക്ക് പാര്‍ട്ട്ണറായ ഭാര്യയുടെയോ, ഭര്‍ത്താവിന്റേയും അനുമതിയില്ലാതെ സ്വന്തം മക്കളെ വിദേശത്തേക്ക് അയക്കാന്‍ കഴിയില്ലെന്ന് യുഎഇ അഭിഭാഷക. കുട്ടികളുമായി ബന്ധപ്പെട്ട് ദമ്പതികള്‍ പരസ്പരം തട്ടികൊണ്ടുപോകല്‍, സമ്മതമില്ലാതെ വിദേശത്തേക്ക് കടത്തല്‍ തുടങ്ങിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ സ്വദേശി അഭിഭാഷകയായ ദിയാന ഹംദെ വ്യക്തത വരുത്തിയിരിക്കുന്നത്.

ദുബൈയില്‍ കഴിയുന്ന ഒരു പിതാവ് തന്റെ അഞ്ചും എട്ടും വയസുള്ള കുട്ടികളുമായി ഭാര്യ സന്ദര്‍ശനത്തിനെന്ന പേരില്‍ കാനഡയിലേക്കു കടന്ന സംഭവത്തില്‍ ഒണ്ടേറിയോ കോടതയില്‍ കുട്ടികളുടെ കസ്റ്റഡിക്കായി നിയമപോരാട്ടം നടക്കുന്നതുമായി ബന്ധപ്പെട്ടാണ് പിതാവിനായി ഹാജരായ അഭിഭാഷക വിശദീകരണം നല്‍കിയിരിക്കുന്നത്.

കാനഡയിലേക്കു പോയ ഭാര്യ കുട്ടികള്‍ തന്റെ കൂടെ നില്‍ക്കുമെന്ന് ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. അവര്‍ കുട്ടികളെ ദുബൈയിലേക്കു തിരിച്ചെത്തിക്കാന്‍ വിസമ്മതിച്ചതാണ് നിയമയുദ്ധത്തിലേക്ക് എത്തിയത്. ഇതിനെ തുടര്‍ന്നായിരുന്നു കുട്ടികളെ ദുബൈയിലേക്കു മടക്കികൊണ്ടുവരാന്‍ ഓര്‍ഡര്‍ തേടി ഒണ്ടേറിയോ കോടതിയെ പിതാവ് സമീപിച്ചത്. കുട്ടികളെ തന്റെ കസ്റ്റഡിയില്‍നിന്നും മാറ്റിയാല്‍ കുട്ടികള്‍ക്ക് ഗുരുതരമായ ദോഷങ്ങള്‍ സംഭവിക്കുമെന്നും മാതാവ് കോടതിയില്‍ വാദിച്ചിരുന്നു.

ദിയാന ഹംദെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിതാവിനായി കോടതിയില്‍ ഹാജരായത്. കുട്ടികളുടെ സംരക്ഷണവും താല്‍പര്യങ്ങളും ഉറപ്പാക്കാനുള്ള എല്ലാ സംവിധാനങ്ങളും യുഎഇയില്‍ ഉണ്ടെന്ന് വാദിച്ചതോടെ കുട്ടികളെ യുഎഇയിലേക്ക് അയക്കാനും അവിടുത്തെ കോടതിയില്‍ പ്രശ്‌നം തീര്‍ക്കാനും ഒണ്ടോറിയോ കോടതി ഉത്തവിടുകയായിരുന്നു. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളില്‍ രണ്ടുപേരുടെയും സമ്മതമില്ലാതെ കുട്ടികളെ വിദേശത്തേക്ക കൊണ്ടുപോയാല്‍ ദമ്പതികളില്‍ ഒരാള്‍ കുട്ടികളെ തിരിച്ച് യുഎയില്‍ എത്തിക്കാന്‍ നിര്‍ബന്ധമായും കോടതിയെ സമീപിക്കണമെന്നും അഡ്വ. ദിയാന വ്യക്തമാക്കി.

Related Articles

Back to top button