Friday, 13 November 2026 About Us · Contact Us

ഗൾഫ് യുദ്ധക്കെടുതികൾ: പുനർനിർമാണത്തിന് ഇറാന്റെ ആസ്തികൾ ഉപയോഗിക്കാൻ യു.എസ് നിയമസാധ്യത തേടുന്നു

Gulf War Disasters Us Seeks Legal Possibility To Use Irans - Gulf

ഗൾഫ് മേഖലയിലെ യുദ്ധക്കെടുതികളും ഇറാൻ നടത്തിയ ആക്രമണങ്ങളിലെ നാശനഷ്ടങ്ങളും പരിഹരിക്കുന്നതിനായി ഇറാന്റെ ആസ്തികൾ (Assets) ഉപയോഗിക്കുന്നതിനുള്ള നിയമപരമായ വഴികൾ അമേരിക്ക പരിശോധിക്കുന്നതായി റിപ്പോർട്ട്. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് (Scott Bessent) ഇതിനായുള്ള സാധ്യതകൾ വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

​ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ കുവൈറ്റ്, ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് വൻ നാശനഷ്ടം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാന്റെ വിദേശത്തുള്ള മരവിപ്പിച്ച പണവും എണ്ണക്കപ്പലുകൾ അടക്കമുള്ള ഭൗതിക ആസ്തികളും ഗൾഫ് സഖ്യകക്ഷികളുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി തിരിച്ചുവിടാൻ യു.എസ് ആലോചിക്കുന്നത്.

​ഭാവിലുണ്ടാകാനിടയുള്ള നാശനഷ്ടങ്ങൾക്ക് പുറമെ, യുദ്ധം മൂലം നിലവിൽ ഗൾഫ് രാജ്യങ്ങൾക്കുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടം നികത്താനും ഈ ഫണ്ട് ഉപയോഗിച്ചേക്കും. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുക്കാൻ യു.എസ് ട്രഷറി വകുപ്പ് ഗൾഫ് പങ്കാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെ പുറത്തുവന്ന ഈ നീക്കം മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026