Thursday, 12 November 2026 About Us · Contact Us

വലയത്തിലാക്കി സൊമാലി കടൽക്കൊള്ളക്കാർ; ഏദൻ ഗൾഫിൽ കെമിക്കൽ ടാങ്കർ കപ്പൽ തട്ടിക്കൊണ്ടുപോയി

Somali Pirates Arrested Chemical Tanker Ship Hijacked In - സൊമാലിയ

ഏദൻ: യെമൻ തീരത്തിന് സമീപം ഏദൻ ഗൾഫിൽ വെച്ച് കെമിക്കൽ ടാങ്കർ കപ്പൽ സായുധസംഘം തട്ടിക്കൊണ്ടുപോയി. ‘എം.ടി അസാന’ (MT ASANA) എന്ന കപ്പലാണ് സൊമാലി കടൽക്കൊള്ളക്കാർ എന്ന് സംശയിക്കുന്ന സംഘം ആക്രമിച്ചു കീഴടക്കിയത്. ടാൻസാനിയൻ പതാകയേന്തിയ കപ്പൽ യെമനിലെ അൽ മുഖല്ല തുറമുഖത്തിന് 65 നോട്ടിക്കൽ മൈൽ തെക്ക് വെച്ചാണ് അക്രമികൾ പിടിച്ചെടുത്തതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.

​കപ്പലിൽ സുരക്ഷാ ജീവനക്കാർ ഇല്ലാതിരുന്ന സമയത്താണ് സായുധ സംഘം അതിക്രമിച്ചു കയറിയത്. ഇതിന് പിന്നാലെ കപ്പലിൽ നിന്നും അടിയന്തര സഹായത്തിനായുള്ള സന്ദേശം (Distress Call) അയച്ചിരുന്നു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇത് യെമനിലെ ഹൂതി വിമതരുടെ ആക്രമണമല്ലെന്നും, പണം ആവശ്യപ്പെട്ടുളള സൊമാലി കടൽക്കൊള്ളക്കാരുടെ നീക്കമാണെന്നുമാണ് അന്താരാഷ്ട്ര സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്.

​കപ്പൽ പിടിച്ചെടുത്ത ശേഷം കൊള്ളക്കാർ ഇതിന്റെ യാത്രാമാർഗ്ഗം മാറ്റി സൊമാലിയൻ തീരത്തുള്ള ബോസാസോ തുറമുഖ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് ഉപഗ്രഹ വിവരങ്ങൾ വ്യക്തമാക്കുന്നത്. കപ്പലിലെ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചോ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മേഖലയിൽ പട്രോളിംഗ് നടത്തുന്ന ദക്ഷിണ കൊറിയൻ യുദ്ധക്കപ്പൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നാവികസേനകൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026