Thursday, 12 November 2026 About Us · Contact Us

യുക്രെയ്നിൽ ചരക്കുകപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം: മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

Russian Missile Attack On Cargo Ship In Ukraine 10 Sailors - Keev

കീവ്: യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ ശക്തമായ ക്രൂസ് മിസൈൽ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശിയായ അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി.

​ഗിനിയ-ബിസാവു പതാകയുള്ള ‘ഗോൾഡൻ ലിയോ’ എന്ന ചരക്കുകപ്പലിന് നേരെയാണ് റഷ്യൻ ആക്രമണമുണ്ടായതെന്ന് യുക്രെയ്ൻ വ്യോമസേന സ്ഥിരീകരിച്ചു. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാർ. കൊല്ലപ്പെട്ട പത്ത് നാവികർക്ക് പുറമേ, യുക്രെയ്ൻ സ്വദേശിയായ കപ്പൽ പൈലറ്റും ആക്രമണത്തിൽ മരണപ്പെട്ടതായാണ് വിവരം.

​കപ്പലിൽ ആകെ 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ പരിക്കേറ്റ രണ്ടുപേർ ഉൾപ്പെടെ 8 പേരെ യുക്രെയ്ൻ നാവികസേന രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കരിങ്കടൽ (Black Sea) വഴിയുള്ള യുക്രെയ്ന്റെ കാർഷിക കയറ്റുമതി തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സമീപദിവസങ്ങളിലായി ഈ മേഖലയിൽ റഷ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

​അഖിൽ ജോയന്റെ മരണവാർത്തയറിഞ്ഞ് ജന്മനാടായ വെള്ളരിക്കുണ്ടിൽ വലിയ ശോകമൂകമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾക്കായി നോർക്കയും വിദേശകാര്യ മന്ത്രാലയവും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026