Wednesday, 11 November 2026 About Us · Contact Us

അയ്യേ നാണമില്ലേ ഞങ്ങൾ ഉണ്ടാക്കിയത് ചൂടാക്കി കഴിക്കാൻ; ആപ്പിളിനെ പരിഹസിച്ച് സാംസങ്

Isnt It A Shame That We Made It To Eat It Hot Samsung Mocks - Sam iphone

ഫോള്‍ഡബിള്‍ ഫോണായ ഐഫോണ്‍ ഡ്യുവോ ആപ്പിള്‍ പുറത്തിറക്കിയതിന് പിന്നാലെ പരിഹാസവുമായി സാംസങ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ആപ്പിളിനെ കളിയാക്കി നിരന്തരം സാംസങ് പോസ്റ്റുമായി എത്തിയത്.

“ട്രെന്‍ഡിനൊപ്പമെത്താന്‍ ഏഴു വര്‍ഷം ആപ്പിളിന് വേണ്ടി വന്നു. ഞങ്ങള്‍ മിച്ചം വച്ചത് ചൂടാക്കിക്കഴിക്കുമ്പോൾ പറയണേ” എന്നായിരുന്നു സാംസങ്ങിന്‍റെ ആദ്യ പോസ്റ്റ്. പിന്നാലെ ആപ്പിളിനെതിരേ നിരന്തരം പോസ്റ്റുകൾ വന്നു.

‘നോക്കിക്കേ, ഇതില്‍ നല്ല സാമ്യമുണ്ടല്ലോ’, ‘ ഞങ്ങളെ കാത്തിരുത്തി. സമ്മതിച്ചു, പക്ഷേ ഞങ്ങളിവിടെയുണ്ട്. മൂന്ന് മടക്കുള്ള ഫോണ്‍ വരെ വന്നുകഴിഞ്ഞു’, ‘മാറാന്‍ സമയമായി’ ‘ ക്ഷമിക്കണം കേട്ടോ, അവര്‍ ഞങ്ങളെയും കോപ്പിയടിച്ചു’ എന്നിങ്ങനെയാണ് പോസ്റ്റുകൾ വന്നിരിക്കുന്നത്. “അവർ ഞങ്ങളെയും കോപ്പി അടിച്ചു” എന്ന സാംസങ്ങിന്‍റെ പോസ്റ്റിന് “ഏതോ ഒരു വൃത്തികെട്ട അപരിചിതൻ എന്നെ ഇരട്ടപ്പേര് വിളിക്കുന്നു” എന്ന് ഡ്യുവോലിംഗോ തമാശയായി മറുപടി നൽകിയതും വലിയ ട്രെൻഡായി.

2019 സെപ്റ്റംബർ 6-നാണ് ആഗോളതലത്തിൽ ആദ്യമായി സാംസങ്ങ് മടക്കാവുന്ന ഫോണായ Samsung Galaxy Fold പുറത്തിറക്കിയത്. കഴിഞ്ഞ ദിവസമാണ് ഈ മോഡൽ ഫോണുകൾ ആപ്പിൾ പുറത്തിറക്കിയത്. എന്നാൽ എതിരാളികള്‍ കളിയാക്കുന്നുണ്ടെങ്കിലും ചുമ്മതെ ഏഴു വര്‍ഷം കഴിഞ്ഞ് ഫോള്‍ഡബിള്‍ ഫോണുമായി വന്നതല്ലെന്നാണ് ആപ്പിളിന്‍റെ പ്രതികരണം. എതിരാളികളുടെ മോഡലുകളെ അപേക്ഷിച്ച് ഡിസൈനിലും വിവരങ്ങളുടെ സ്വകാര്യതയിലും ആപ്പിളിനെ വെല്ലാനാവില്ലെന്നും അവർ പറയുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യയിലെ റെയ്ൽവേ സ്റ്റേഷൻ; ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോമിന്‍റെ വിശേഷങ്ങൾ

ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യയിലെ റെയ്ൽവേ സ്റ്റേഷൻ; ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോമിന്‍റെ വിശേഷങ്ങൾ

26 Jul 2026
സാംസങ്ങിനെയും എസ്‌കെ ഹൈനിക്സിനെയും വെല്ലുവിളിക്കാൻ ചൈനീസ് ചിപ്പ് ഭീമൻ; 8.5 ബില്യൺ ഡോളറിന്റെ ചരിത്ര ഐപിഒയുമായി സിഎക്സ്എംടി

സാംസങ്ങിനെയും എസ്‌കെ ഹൈനിക്സിനെയും വെല്ലുവിളിക്കാൻ ചൈനീസ് ചിപ്പ് ഭീമൻ; 8.5 ബില്യൺ ഡോളറിന്റെ ചരിത്ര ഐപിഒയുമായി സിഎക്സ്എംടി

20 Jul 2026
സ്റ്റാർലിങ്കിന് വൻ ഭീഷണി; ജിയോ സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിക്ക് ഇൻ-സ്‌പേസിന്റെ പച്ചക്കൊടി

സ്റ്റാർലിങ്കിന് വൻ ഭീഷണി; ജിയോ സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിക്ക് ഇൻ-സ്‌പേസിന്റെ പച്ചക്കൊടി

18 Jul 2026
വിലയോ ചെറുത്, ബാറ്ററിയോ വലുത്; 8000mAh ബാറ്ററിയുമായി ഉപഭോക്താക്കളെ കയ്യിലെടുക്കാൻ റിയൽമി C100x ഇന്ത്യയിലെത്തി

വിലയോ ചെറുത്, ബാറ്ററിയോ വലുത്; 8000mAh ബാറ്ററിയുമായി ഉപഭോക്താക്കളെ കയ്യിലെടുക്കാൻ റിയൽമി C100x ഇന്ത്യയിലെത്തി

17 Jul 2026
ആഗോള പ്രതിസന്ധികൾക്കിടയിലും കുതിക്കാൻ ചാങ്കി എയർപോർട്ട്; ടെർമിനൽ അഞ്ച്പദ്ധതി കൃത്യസമയത്ത് പൂർത്തിയാകും

ആഗോള പ്രതിസന്ധികൾക്കിടയിലും കുതിക്കാൻ ചാങ്കി എയർപോർട്ട്; ടെർമിനൽ അഞ്ച്പദ്ധതി കൃത്യസമയത്ത് പൂർത്തിയാകും

14 Jul 2026
ചൈനയുടെ J-16 യുദ്ധവിമാനം ‘ബീസ്റ്റ് മോഡിൽ’; തായ്‌വാൻ കടലിടുക്കിലും ഇന്തോ-പസഫിക്കിലും വ്യോമാധിപത്യം ഉറപ്പിക്കാൻ പി.എൽ.എ എയർഫോഴ്സ്

ചൈനയുടെ J-16 യുദ്ധവിമാനം ‘ബീസ്റ്റ് മോഡിൽ’; തായ്‌വാൻ കടലിടുക്കിലും ഇന്തോ-പസഫിക്കിലും വ്യോമാധിപത്യം ഉറപ്പിക്കാൻ പി.എൽ.എ എയർഫോഴ്സ്

12 Jul 2026