Wednesday, 25 November 2026 About Us · Contact Us

ദേശീയ ജനസംഖ്യാ സെൻസസ് ജനുവരിയിൽ ആരംഭിക്കും; പൗരന്മാർക്ക് സ്വന്തമായി വിവരങ്ങൾ സമർപ്പിക്കാൻ ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യം

National Population Census To Begin In January Citizens - സെൻസസ്
ദേശീയ ജനസംഖ്യാ സെൻസസ് ജനുവരിയിൽ ആരംഭിക്കും; പൗരന്മാർക്ക് സ്വന്തമായി വിവരങ്ങൾ സമർപ്പിക്കാൻ 'സെൽഫ് എന്യൂമറേഷൻ' സൗകര്യം

ജനസംഖ്യ സെൻസസ് അടുത്ത വർഷം ജനുവരി 25 ന് ആരംഭിക്കും. ഫെബ്രുവരി 28 വരെയാണ് ജനസംഖ്യ സെൻസസ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഈ വർഷം ജനസംഖ്യാ സെൻസസ് തന്നെ നടക്കും. വീടുതോറുമുള്ള സെൻസസ് ആരംഭിക്കുന്നതിന് മുൻപ് പൗരന്മാർക്ക് സെൽഫ് എന്യൂമറേഷന് അവസരം നൽകും. നാൽപത് ചോദ്യങ്ങളായിരിക്കും ജനസംഖ്യ സെൻസസിൽ ഉൾപ്പെടുത്തുക. ജാതി, മതം, മാതാപിതാക്കളുടെ ജനനതിയതി, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം പങ്കാളിയുടെ പേര്, ഫോൺ നമ്പർ എന്നിവയെക്കുറിച്ച് പ്രത്യേക ചോദ്യങ്ങൾ ഉണ്ടാകും.

സെൻസസിൽ 13 എണ്ണം പുതിയ ചോദ്യങ്ങളാണ്. സെൽഫ് എന്യൂമറേഷന് അവസരം 2027 ജനുവരി 10 മുതൽ 24 വരെ നടക്കും. ഇത് നിർബന്ധമല്ല. ജനസംഖ്യാ സെൻസസുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചു തിരുത്തുന്നതിനുള്ള ഘട്ടം 2027 മാർച്ച് 1 മുതൽ 5 വരെ നടക്കും. 1948-ലെ സെൻസസ് ആക്ട്, 1990-ലെ സെൻസസ് ചട്ടങ്ങൾ എന്നിവയിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഇന്ത്യയിലെ സെൻസസ് നടത്തുന്നത്. ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011-ൽ, രണ്ട് ഘട്ടങ്ങളിലായാണ്.

2021-ൽ നടത്താനിരുന്ന സെൻസസിന്റെ ആദ്യ ഘട്ടത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2020 ഏപ്രിൽ 1 മുതൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, രാജ്യത്തുടനീളം കോവിഡ്-19 മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ, സെൻസസ് നടപടികൾ മാറ്റിവെക്കുകയുണ്ടായി. ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയായ ഇതിനായി 11,718 കോടി രൂപ കേന്ദ്ര മന്ത്രിസഭ അനുവദിച്ചിരിക്കുന്നത്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല യുവതീ പ്രവേശനം; വിശാല ബെഞ്ച് വിധി ക്രിസ്മസിന് മുൻപ്, നിർണായക തീരുമാനത്തിനായി കാത്ത് രാജ്യം

ശബരിമല യുവതീ പ്രവേശനം; വിശാല ബെഞ്ച് വിധി ക്രിസ്മസിന് മുൻപ്, നിർണായക തീരുമാനത്തിനായി കാത്ത് രാജ്യം

2 മണിക്കൂർ മുൻപ്
ശബരിമലയിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും പ്രവേശനം വേണം; ഹർജി പരിഗണിക്കാതെ മദ്രാസ് ഹൈക്കോടതി

ശബരിമലയിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും പ്രവേശനം വേണം; ഹർജി പരിഗണിക്കാതെ മദ്രാസ് ഹൈക്കോടതി

2 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം; അനധികൃത സ്വത്ത് ആരോപണത്തിൽ സിബിഐ, ഇഡി പരിശോധനയ്ക്ക് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം; അനധികൃത സ്വത്ത് ആരോപണത്തിൽ സിബിഐ, ഇഡി പരിശോധനയ്ക്ക് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

3 മണിക്കൂർ മുൻപ്
മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നു; ഗുണ്ടൽപേട്ടിന്റെ പകുതിയും കൈയേറിയെന്ന് ബിജെപി നേതാവ് പ്രതാപ് സിംഹ

മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നു; ഗുണ്ടൽപേട്ടിന്റെ പകുതിയും കൈയേറിയെന്ന് ബിജെപി നേതാവ് പ്രതാപ് സിംഹ

4 മണിക്കൂർ മുൻപ്
പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്

പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്

4 മണിക്കൂർ മുൻപ്
ദീപത്തൂണിൽ വിളക്ക് തെളിയിച്ചില്ല; സുപ്രീം കോടതിയിൽ നിരുപാധികം ക്ഷമാപണം നടത്തി വിജയ് സർക്കാർ

ദീപത്തൂണിൽ വിളക്ക് തെളിയിച്ചില്ല; സുപ്രീം കോടതിയിൽ നിരുപാധികം ക്ഷമാപണം നടത്തി വിജയ് സർക്കാർ

4 മണിക്കൂർ മുൻപ്