ഈദ് അല്‍ ഇത്തിഹാദ്: സ്വദേശികളുടെ കടങ്ങള്‍ എഴുതിതള്ളാന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ്
അബുദാബി: രാജ്യത്തിന്റെ 53ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി 1,277 സ്വദേശികളുടെ 40.1 കോടി ദിര്‍ഹം വരുന്ന കടങ്ങള്‍ എഴുതിതള്ളാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. ശൈഖ് മുഹമ്മദിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 18 ബാങ്കുകളും ഇതര സാമ്പത്തിക സ്ഥാപനങ്ങളും വായ്പ എഴുതിതള്ളാന്‍ സമ്മതിച്ചതായി എന്‍ഡിഡിഎസ്എഫ്(നാഷ്ണല്‍സ് ഡിഫോള്‍ട്ടഡ് ഡെബ്റ്റ്സ് സെറ്റില്‍മെന്റ് ഫണ്ട്) അറിയിച്ചു.
അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് ഗ്രൂപ്പ്, അല്‍ ഹിലാല്‍ ബാങ്ക്, എമിറേറ്റ്സ് എന്‍ബിഡി, മശ്രിഖ് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ഷാര്‍ജ ഇസ്ലാമിക് ബാങ്ക്, ദുബൈ ഇസ്ലാമിക് ബാങ്ക്, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ദുബൈ, ഇത്തിസലാത്ത്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, റാക് ബാങ്ക് തുടങ്ങിയവയാണ് വായ്പ എഴുതിതള്ളാന്‍ സമ്മതിച്ചിരിക്കുന്നതെന്ന് എന്‍ഡിഡിഎസ്എഫ് വ്യക്തമാക്കി.