National
പ്ലാറ്റ്‌ഫോമിന് മുകളിലെ തകര ഷീറ്റിൽ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി; ഇലക്ട്രിക് ലൈനിൽ തട്ടി കത്തിയെരിഞ്ഞ് അജ്ഞാതൻ

ഗോവയിലേക്കുള്ള ട്രെയിനിന്റെ എഞ്ചിന് മുന്നിലേക്ക് ചാടി അജ്ഞാതന് ദാരുണാന്ത്യം. റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പ്രവേശിച്ചതിന് പിന്നാലെ പ്ലാറ്റ്‌ഫോമിന് മുകളിലെ തകര ഷീറ്റിൽ നിന്ന് ഒരാൾ ചാടുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. ഗോവ എക്‌സ്പ്രസിന്റെ ഓവർഹെഡ് ഇലക്ട്രിക്കൽ ഉപകരങ്ങളിൽ തട്ടിയാണ് ഇയാൾ കത്തിയെരിഞ്ഞത്. ഹസ്രത് നിസാമുദ്ദീൻ-വാസ്‌കോഡ ഗാമ ട്രെയിനിന് മുഖലിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ റെയിൽവേ പോലീസ് ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി.
ഇതേ തുടർന്ന് 45 മിനിറ്റോളം ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. 40നും 45നും ഇടയിൽ പ്രായമുള്ള ആളാണ് മരിച്ചത്.