പി എസ് എം ഒ കോളജിലെ ഹിജാബ് വിലക്ക്; മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു
സ്ത്രീകളുടെ അവകാശലംഘനമാണെന്ന്

തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കരുതെന്ന പ്രിന്‍സിപ്പലിന്റെയും കോളജ് അധികൃതരുടെ നിലപാടില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. സമസ്ത വിഭാഗങ്ങളിലാണ് പ്രതിഷേധം കനക്കുന്നത്. വിദ്യാര്‍ഥിനികളുടെ അവകാശം ലംഘിച്ചുവെന്നും കോളജ് അധികൃതരുടെ നിലപാട് മുസ്ലിംവിരുദ്ധമാണെന്നുമാണ് സമസ്ത ഇ കെ വിഭാഗം വിദ്യാര്‍ഥി സംഘടന എസ് കെ എസ് എസ് എഫ് വ്യക്തമാക്കിയത്.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. പരീക്ഷ ഹാളില്‍ ഇന്‍വിജിലേറ്ററുടെ മുന്നില്‍ പരിശോധനാ സമയത്ത് ഹിജാബ് ധരിക്കുന്നത് മാത്രമല്ല കോളജിന്റെ അകത്ത് ഹിജാബ് ധരിക്കരുതെന്നും അകത്തെത്തുന്നവരെ മനസ്സിലാക്കാന്‍ ഹിജാബ് ഉണ്ടായാല്‍ സാധിക്കില്ലെന്നുമുള്ള പ്രിന്‍സിപ്പാളിന്റെ വാദവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിനെതിരെയും പി എസ് എം ഒ പ്രിന്‍സിപ്പല്‍ രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത സുപ്രഭാതമാണ് വിവാദമാക്കിയതെന്നും അത് കുറച്ച് കഴിഞ്ഞാല്‍ അങ്ങ് കെട്ടടങ്ങിക്കോളുമെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.
അതിനിടെ, രാജ്യത്ത് എവിടെ ഹിജാബ് നിരോധനം ഉണ്ടായാലും പ്രതിഷേധം നടത്തുന്ന മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും വിഷയത്തോട് കാണിക്കുന്ന വിമുഖത ഭയപ്പെടുത്തുന്നുവെന്നാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്.