National

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്‍ നാളെ സഭയില്‍ അവതരിപ്പിക്കില്ല

ന്യൂഡല്‍ഹി : ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ഭരണഘടനാ ഭേദഗതി ബില്‍ നാളെ സഭയില്‍ അവതരിപ്പിക്കില്ല. പുതുക്കിയ ലിസ്റ്റ് ഓഫ് ബിസിനസില്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ആദ്യം ഇറങ്ങിയ ലിസ്റ്റില്‍ ബില്ല് ഉള്‍പ്പെടുത്തിയിരുന്നു.
നിലവില്‍ സമ്മേളനം അവസാനിക്കുന്ന ഡിസംബർ 20 ന് ബില്‍ അവതരിപ്പിക്കാനാണ് നീക്കം. അതേ സമയം ബില്‍ പാസാകാന്‍ കടമ്പകള്‍ ഏറെയാണ്. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം.

ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം ഇക്കാര്യത്തില്‍ വേണ്ടി വരും. സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബില്ലവതരണം നീട്ടുന്നതെന്നാണ് സൂചന.

Related Articles

Back to top button
error: Content is protected !!