Gulf

യുഎഇ പൊതുമാപ്പ് ഇനിയും നീട്ടില്ലെന്ന് അധികൃതര്‍

അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കുമെന്നും യാതൊരു കാരണവശാലും സമയം ദീര്‍ഘിപ്പിക്കില്ലെന്നും യുഎഇ അറിയിച്ചു. ആളുകളുടെ അഭ്യര്‍ഥന മാനിച്ച് അവസരം കൂടുതല്‍ പേര്‍ക്്ക പ്രയോജനപ്പെടാന്‍ ലക്ഷ്യമിട്ട് നേരത്തെ പൊതുമാപ്പ് കാലവധി നീട്ടി നല്‍കുകയായിരുന്നു.

രണ്ടാഴ്ചയോളം ഇനിയും ബാക്കിയുള്ളതിനാല്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ കഴിയുന്നതും വേഗം നടപടി സ്വീകരിക്കണമെന്നും കാലാവധി അവസാനിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാവിധികള്‍ നിയമലംഘകര്‍ അനുഭവിക്കേണ്ടിവരുമെന്നും താമസ-കുടിയേറ്റ വിഭാഗം(ജിഡിആര്‍എഫ്എ) മേധാവി ജനറല്‍ മുഹമ്മദ് അഹമദ് അല്‍ മര്‍റി വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍നിന്നുള്ളവര്‍ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങുകയോ, രേഖകള്‍ ശരിയാക്കി യുഎഇയിലെ താമസം നിയമവിധേയമാക്കി മാറ്റുകയോ ചെയ്തതായും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!