Kerala
പിറവത്ത് പോലീസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം പിറവത്ത് പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. മാമലശേരി സ്വദേശി ബിജുവാണ്(52) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് ബിജു. വീട്ടിനുള്ളിലെ സ്റ്റെയർ കേസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.
ഭാര്യ റീന കുവൈറ്റിൽ നഴ്സാണ്. ആൻമരിയ, അലൻ എന്നിവർ മക്കളാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.