Kerala

ജനറൽ ബിപിൻ റാവത്തിന്റെ മരണം: ഹെലികോപ്റ്റർ അപകടത്തിന് കാരണം മാനുഷിക പിഴവെന്ന് റിപ്പോർട്ട്

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം മാനുഷികമായ പിഴവെന്ന് റിപ്പോർട്ട്. പാർലമെന്ററി പാർട്ടി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021 ഡിസംബർ എട്ടിനാണ് ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്

തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം നടന്ന അപകടത്തിൽ ബിപിൻ റാവത്തും ഭാര്യ മധുലികയും നിരവധി സായുധ സേനാംഗങ്ങളും മരിച്ചിരുന്നു. ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ഡിഫൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി പതിമൂന്നാം പ്രതിരോധ പദ്ധതി കാലയളവിൽ നടന്ന ഇന്ത്യൻ വ്യോമസേനയുടെ വിമാനാപകടങ്ങളുടെ എണ്ണത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്

2021-22ൽ ഒമ്പത് വിമാനാപകടങ്ങളാണ് ഉണ്ടായത്. 2018-19ൽ 11 അപകടങ്ങളുമുണ്ടായി. ഇതോടെ മൊത്തം അപകടങ്ങളുടെ എണ്ണം 34 ആയി. റിപ്പോർട്ടിൽ 33ാമത്തെ അപകടമായാണ് ബിപിൻ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടം ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!