Kerala

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്

കോഴിക്കോട് വടകരയില്‍ ദേശീയ പാതയോരത്ത് വാഹനത്തിനകത്ത് രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണ കാരണം
വിഷപ്പുക ശ്വസിച്ചതുകൊണ്ടെന്ന് കണ്ടെത്തല്‍. വാഹനത്തിലെ ജനറേറ്ററില്‍ നിന്നും പുറം തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമായത്.

മലപ്പുറം വണ്ടൂര്‍ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. ജനറേറ്റര്‍ വാഹനത്തിന് പുറത്ത് വയ്ക്കാതെ പ്രവര്‍ത്തിപ്പിച്ചതാണ് യുവാക്കളെ മരണത്തിലേക്ക് നയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂര്‍ എത്തുന്നത്.

രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിര്‍ത്തി. എസിയിട്ട് വാഹനത്തനുള്ളില്‍ വിശ്രമിച്ചു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകള്‍ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് അപകടം വിഷപ്പുക ശ്വസിച്ചാണെന്ന് കണ്ടെത്തിയത്.

Related Articles

Back to top button
error: Content is protected !!