National

മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാല്‍ 20,000 കോടി രൂപ നല്‍കുമെന്നും ഗഡ്കരി

ഫണ്ട് അനുവദിക്കുക റോഡ് വികസനത്തിന്

കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന വ്യാപകമായ പരാതിക്കിടെ മുഖ്യമന്ത്രി പിണറായിക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരിയുടെ കൊട്ട്. കേരളത്തിലെ റോഡ് വികസനത്തിന് മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ 20000 കോടി രൂപ അനുവദിക്കുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കത്ത് നല്‍കാന്‍ മുഖ്യമന്ത്രിയോട് പറയാന്‍ സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിനോട് ഗഡ്കരി ആവശ്യപ്പെട്ടു.

കൊച്ചിയില്‍ ട്വന്റിഫോര്‍ ബിസിനസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല. സംസ്ഥാനത്ത് റോഡപകടങ്ങള്‍ പെരുകാന്‍ കാരണം റോഡ് ഡിസൈനിങ്ങിലെ സങ്കീര്‍ണതയാണ്.

ഹൈവേ വികസനം വേഗത്തിലാക്കാന്‍ റോഡ് നിര്‍മാണ സാമഗ്രികളുടെ ജി എസ് ടി സംസ്ഥാനം ഒഴിവാക്കണം. അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!