ഇതിലും മികച്ച വാഗ്ദാനം ഇനി സ്വപ്‌നങ്ങളില്‍ മാത്രം; 500 രൂപക്ക് എല്‍ പി ജി സിലിന്‍ഡര്‍; സ്ത്രീകള്‍ക്ക് 2,500 രൂപ യുവാക്കള്‍ക്ക് 8,500 രൂപ
ഡല്‍ഹി തിരഞ്ഞെടുപ്പ് ചൂടില്‍
500 രൂപക്ക് എല്ലാവര്‍ക്കും എല്‍ പി ജി സിലന്‍ഡര്‍, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, റേഷന്‍ കിറ്റുകള്‍ സൗജന്യം, സ്ത്രീകള്‍ക്ക് മാസം 2,500 രൂപ, തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 8,500 രൂപ ഇങ്ങനെ പോകുന്നു ആ തിരഞ്ഞെടുപ്പ് വാഗ്ദാനം. വാഗ്ദാനമാണെങ്കിലും ഇങ്ങനെ കൊതിപ്പിക്കരുതെന്ന് വോട്ടര്‍മാര്‍. ഇതിലും മികച്ച വാഗ്ദാനങ്ങള്‍ സ്വപ്‌നങ്ങളില്‍ മാത്രമെന്ന് ട്രോളര്‍മാര്‍.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പോയിക്കൊണ്ടിരിക്കെ കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രിക കണ്ട് ഞെട്ടിയിരിക്കുകയാണ് ഡല്‍ഹി നിവാസികള്‍. അധികാരത്തിലെത്തിയാല്‍ അധികാരത്തിലെത്തിയാല്‍ 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകളും സൗജന്യ റേഷന്‍ കിറ്റുകളും നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.
പണപ്പെരുപ്പത്തിനിടയില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ‘മെഹന്‍ഗായ് മുക്ത് യോജന’ എന്ന പദ്ധതിയും പാര്‍ട്ടി അവതരിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി ഇന്‍ചാര്‍ജ് ഖാസി നിസാമുദ്ദീന്‍, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് എന്നിവര്‍ക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് അതിന്റെ അഞ്ച് ഉറപ്പുകള്‍ ഉടന്‍ തന്നെ നിറവേറ്റും എന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. നേരത്തേയും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് അധികാരം തിരിച്ചുപിടിപ്പിക്കാനാണ് കോണ്‍ഗ്രസ്സിന്റെ തീവ്രശ്രമം. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വെച്ച് എല്ലാ സ്ത്രീകള്‍ക്കും 2,500 രൂപ നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ ഒരു വാഗ്ദാനം. പ്യാരി ദീദി യോജന എന്നാണ് പദ്ധതി നല്‍കിയിരിക്കുന്ന പേര്. 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ‘ജീവന്‍ രക്ഷാ യോജന’ എന്ന പേരില്‍ മറ്റൊരു പദ്ധതിയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാസമ്പന്നരും തൊഴിലില്ലാത്തവരുമായ യുവാക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് എല്ലാ മാസവും 8500 രൂപ നല്‍കും എന്നതാണ് മറ്റൊരു വാഗ്ദാനം.