Kerala

ആദ്യ ദിനം തന്നെ നൂറ് ഉത്തരവുകളിൽ ഒപ്പുവെക്കാൻ ട്രംപ്; ടിക് ടോക്ക് നിരോധനവും നീക്കിയേക്കും

അമേരിൻ പ്രസിഡന്റായി ചുമതലയേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രധാന പ്രഖ്യാപനങ്ങളുമായി ഡൊണാൾഡ് ട്രംപ്. താൻ അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിടുമെന്ന് ട്രംപ് പറഞ്ഞു. ജീവിത ചെലവ് ലഘൂകരിക്കുക, കുടിയേറ്റം തടയുക, ദേശീയസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിലാകും ഉത്തരവ്

ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക് ടോകിനെ സംരക്ഷിക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. ടിക് ടോക്കിനെ ഇനിയും ഇരുട്ടത്ത് നിർത്തരുതെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് മുമ്പായി ട്രംപ് വാഷിംഗ്ടണിൽ റാലി നടത്തുകയാണ്

ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് ക്യാപിറ്റോൾ മന്ദിരത്തിൽ ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. അതിശൈത്യത്തെ തുടർന്നാണ് ചടങ്ങ് ക്യാപിറ്റോളിലെ റോട്ടൻഡ ഹാളിലേക്ക് മാറ്റിയത്. വൈസ് പ്രസിഡന്റായി ജെ ഡി വാൻസും ചുമതലയേൽക്കും.

Related Articles

Back to top button
error: Content is protected !!