Bahrain
വിമാന യാത്രക്കിടയില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
ബഹ്‌റൈന്‍: വിമാനയാത്രക്കിടെ ദേഹാസ്വാസ്്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബഹ്‌റൈനില്‍നിന്നും ഗള്‍ഫ് എയര്‍ വിമാനത്തില്‍ മാതാവിനൊപ്പം നാട്ടിലേക്കു പുറപ്പെട്ട മലപ്പുറം അരിമ്പ്ര സ്വദേശിയുടെ കുഞ്ഞാണ് മരിച്ചത്. വിമാനത്തില്‍വെച്ചേ കുട്ടിക്ക് അസ്വസ്ഥ പ്രകടമാക്കിയിരുന്നു. വിമാനം ഇറങ്ങിയ ഉടന്‍ അങ്കമാലിയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. പിച്ചന്‍ ചീരാത്ത് ഫൈസല്‍ ബാബു-ഫസീല ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദ് ആണ് മരിച്ചത്.