സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹൂതികൾ; തീപിടിത്തമുണ്ടായെന്ന് അവകാശവാദം
സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് യെമനിലെ ഹൂതി വിമതർ. ആക്രമണത്തെ തുടർന്ന് സ്ഥാപനത്തിൽ തീപിടിത്തമുണ്ടായെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടു.
അതേസമയം, സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറയ്ക്ക് മുകളിൽ എത്തിയ നാല് ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. എന്നാൽ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരിട്ട് ആക്രമണമുണ്ടായതായി സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രതിദിനം 5.5 ലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് റാസ് തനൂറ കേന്ദ്രം. സൗദിയുടെ എണ്ണ കയറ്റുമതിയിലും നിർണായക പങ്കുവഹിക്കുന്ന കേന്ദ്രമാണിത്.
സംഭവത്തെക്കുറിച്ചുള്ള ഹൂതികളുടെ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിൽ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഗാന്ധിജി പഠിപ്പിച്ച സമരമുറകൾ പിന്തുടരുമ്പോൾ അടിച്ചമർത്താൻ ശ്രമം; സമരക്കാരോട് ശത്രുതയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിരോധാഭാസം: വളർമതി

തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പ്രമുഖ വ്യക്തിയെന്ന് ആരോപണം; കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ

യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസം; പ്ലീസ് ഓപ്പൺ ദി ഡയറി ഡാഡി: ഷാഫി പറമ്പിലിനെതിരെ വീണ്ടും അമൽ ഉണ്ണിത്താൻ

ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി മൂന്ന് പരീക്ഷകൾ; ഡിസംബർ 1 മുതൽ പുതിയ നിയമം

മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നു; ഗുണ്ടൽപേട്ടിന്റെ പകുതിയും കൈയേറിയെന്ന് ബിജെപി നേതാവ് പ്രതാപ് സിംഹ
