Wednesday, 25 November 2026 About Us · Contact Us

സൗരവ് ദാസിന്റെ യുകെ യാത്രാ വിവാദം: പാസ്‌പോർട്ടിലെ ജന്മസ്ഥല വിവരങ്ങളിൽ പൊരുത്തക്കേട്; വിശദീകരണം നൽകാൻ ഏഴ് ദിവസം അനുവദിച്ച് വിദേശകാര്യ മന്ത്രാലയം

Sawrav Das CJP - സൗരവ് ദാസിന്റെ യുകെ യാത്രാ വിവാദം: പാസ്‌പോർട്ടിലെ ജന്മസ്ഥല വിവരങ്ങളിൽ പൊരുത്തക്കേട്; വിശദീകരണം നൽകാൻ ഏഴ് ദിവസം അനുവദിച്ച് വിദേശകാര്യ മന്ത്രാലയം

കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സഹകൺവീനർ സൗരവ് ദാസിന്റെ യുകെ യാത്ര തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്‌പോർട്ടിലെ ജന്മസ്ഥലം സംബന്ധിച്ച വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ചെന്നൈയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.

നവംബർ 23നാണ് സൗരവ് ദാസിന് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് നിർദേശം. മറുപടി നൽകുന്നതുവരെ പാസ്‌പോർട്ട് ഉപയോഗിക്കരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

പാസ്‌പോർട്ട് അപേക്ഷയിൽ കൃത്യമായ വിവരങ്ങൾ നൽകേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അധികൃതരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓക്‌സ്‌ഫഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകുന്നതിനിടെയാണ് ഡൽഹി വിമാനത്താവളത്തിൽ സൗരവ് ദാസിനെ തടഞ്ഞത്. സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു.

യാത്ര തടഞ്ഞ നടപടിയെ ചോദ്യം ചെയ്ത് സൗരവ് ദാസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി നവംബർ 26ന് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യൂട്യൂബിലെ ഹാനികരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ഗൂഗിളിനെതിരെ 146 മില്യൺ ഡോളറിന്റെ കേസ് നൽകി മലേഷ്യ

യൂട്യൂബിലെ ഹാനികരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ഗൂഗിളിനെതിരെ 146 മില്യൺ ഡോളറിന്റെ കേസ് നൽകി മലേഷ്യ

1 മണിക്കൂർ മുൻപ്
യു.പി.ഐ വഴി പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചോ? പണം തിരികെ ലഭിക്കാൻ ചെയ്യേണ്ടത് ഇതാ

യു.പി.ഐ വഴി പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചോ? പണം തിരികെ ലഭിക്കാൻ ചെയ്യേണ്ടത് ഇതാ

1 മണിക്കൂർ മുൻപ്
ഇന്ത്യയിലെ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്; കോൺഗ്രസുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി മെറ്റ

ഇന്ത്യയിലെ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്; കോൺഗ്രസുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി മെറ്റ

1 മണിക്കൂർ മുൻപ്
2028 തോമസ്–ഉബർ കപ്പ് ബാഡ്മിന്റൺ ഫൈനൽസിന് ഇന്ത്യ വേദിയാകും; മത്സരങ്ങൾ ന്യൂഡൽഹിയിൽ

2028 തോമസ്–ഉബർ കപ്പ് ബാഡ്മിന്റൺ ഫൈനൽസിന് ഇന്ത്യ വേദിയാകും; മത്സരങ്ങൾ ന്യൂഡൽഹിയിൽ

1 മണിക്കൂർ മുൻപ്
‘ആരാണ് മുഖ്യമന്ത്രിയാകുക എന്ന് എല്ലാവർക്കും അറിയാം’; കെ.പി. മൗര്യയുടെ പരാമർശത്തിൽ മറുപടിയുമായി യോഗി ആദിത്യനാഥ്

‘ആരാണ് മുഖ്യമന്ത്രിയാകുക എന്ന് എല്ലാവർക്കും അറിയാം’; കെ.പി. മൗര്യയുടെ പരാമർശത്തിൽ മറുപടിയുമായി യോഗി ആദിത്യനാഥ്

2 മണിക്കൂർ മുൻപ്
തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളും ഡീസലും ലഭിക്കില്ല; ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’ പദ്ധതിയുമായി കേന്ദ്രം

തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളും ഡീസലും ലഭിക്കില്ല; ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’ പദ്ധതിയുമായി കേന്ദ്രം

2 മണിക്കൂർ മുൻപ്