തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി; പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത കേസ് തുടരും
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. പെരമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള വിജയ്യുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയാണ് കോടതി നിരസിച്ചത്.
ജസ്റ്റിസ് വി. ലക്ഷ്മിനാരായണനാണ് ഉത്തരവിട്ടത്. വിജയ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തുക്കളുടെയും വരുമാനത്തിന്റെയും വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണങ്ങൾ വിചാരണയിലൂടെ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശാണ് വിജയ്യുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി നൽകിയത്. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തിയില്ലെന്നാണ് ഹർജിയിലെ ആരോപണം.
എന്നാൽ, ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്ന് തെളിയിക്കുന്ന മതിയായ വിവരങ്ങൾ ഹർജിയിലില്ലെന്നായിരുന്നു വിജയ്യുടെ അഭിഭാഷകരുടെ വാദം. സ്വത്തുവിവരങ്ങളിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ക്രിമിനൽ പശ്ചാത്തലം മറച്ചുവെക്കുന്നതിന് തുല്യമല്ലെന്നും വാദിച്ചിരുന്നു.
വിജയ്യുടെ അപേക്ഷ തള്ളിയതോടെ തിരഞ്ഞെടുപ്പ് ഹർജിയിൽ തുടർനടപടികൾക്ക് വഴിതുറന്നു. അതേസമയം, വിജയ് സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിട്ടുമില്ല. വിചാരണയിലാണ് ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കുക.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുന്നു; തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കം: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ജോൺ ബ്രിട്ടാസ്

മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

രണ്ടാം റൗണ്ട് മയക്കുവെടിയേറ്റു; ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽ

വനിതാ സംവരണ ബിൽ: ലോക്സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കും

തിരുപ്പറകുൺറം ദീപം വിവാദം: തമിഴ്നാട് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നാളെ ദീപം തെളിയിക്കാൻ ഉത്തരവ്
