രാമായണ സിനിമയ്‌ക്കെതിരായ ഹർജി; ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ വേറൊരു സിനിമയെടുക്കൂ: കോടതിയുടെ സമയം പാഴാക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: രാമയണയുടെ റിലീസ് തടയണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഇതിഹാസകാവ്യത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ആർക്കും സ്വന്തമായി സിനിമ നിർമിക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച്, ചിത്രം ഇതിനകം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങിയെന്നും, കാണാൻ ആഗ്രഹിച്ചവർ അത് കണ്ടുകഴിഞ്ഞുവെന്നും ഇനിയെന്തിനാണ് ഇത് അടിയന്തരമായി പരിഗണിക്കുന്നതെന്നും ചോദിച്ചു.
നവംബർ 23-ന് ഹർജി ഫയൽ ചെയ്തെങ്കിലും ഇതുവരെ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് കാട്ടിയാണ് അടിയന്തര പരിഗണന ആവശ്യപ്പെട്ടതെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ വ്യക്തമാക്കി. ചിത്രത്തിൽ “പല വസ്തുതകളും വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്” എന്നായിരുന്നു ഹർജിയിലെ വാദം.
ഇതിന് അവർക്ക് മനസിലായ രീതിയിൽ അവർ സിനിമ ചെയ്തു, നിങ്ങൾക്ക് മനസിലായ രീതിയിൽ നിങ്ങൾക്കും സിനിമ ചെയ്യാം. കോടതിയുടെ സമയം വെറുടെ പാഴാക്കരുത്. ഇതിഹാസത്തെക്കുറിച്ച് നിങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെങ്കിൽ, അതിനെ അടിസ്ഥാനമാക്കി ഒരു സിനിമ നിർമിക്കൂ. എന്ന് കോടതി മറുപടി നൽകി. അഭിഭാഷകൻ കേസ് നേരത്തെ പരിഗണിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ, ഉചിതമായ സമയത്ത് വിഷയം ലിസ്റ്റ് ചെയ്യാമെന്ന് ബെഞ്ച് വ്യക്തമാക്കി.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം: റൈസ് ഓഫ് എ ലെജൻഡ്’ (രാമായണ: ഭാഗം 1) നിർമിച്ചിരിക്കുന്നത് നമിത് മൽഹോത്രയാണ്. രാമനായി രൺവീർ കപൂറും സീതയായി സായ് പല്ലവിയുമെത്തുമ്പോൾ രാവണനെ യഷ് ആണ് അവതരിപ്പിക്കുന്നത്.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കും

തിരുപ്പറകുൺറം ദീപം വിവാദം: തമിഴ്‌നാട് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നാളെ ദീപം തെളിയിക്കാൻ ഉത്തരവ്

ജുഡീഷ്യൽ നിയമനങ്ങളിൽ സമുദായ പക്ഷപാതമെന്ന് ആരോപണം; രാഷ്ട്രപതിക്ക് കത്തയച്ച് മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്

ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്; പത്മജയുടെ കോൺഗ്രസ് പ്രവേശനം ചർച്ചയായില്ല

13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി പുതിയ ഫീച്ചർ; മാതാപിതാക്കൾക്ക് ഇനി എക്‌സിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാം
