Saturday, 28 November 2026 About Us · Contact Us

ഡീലിമിറ്റേഷൻ ജനാധിപത്യത്തിന് ഭീഷണി; ലക്ഷ്യം ‘800 സീറ്റ് കടക്കൽ’, കേന്ദ്രത്തിനെതിരെ ഖാർഗെ; മൂന്ന് ആവശ്യങ്ങളുമായി ഇന്ത്യാ സഖ്യം

Congres - ഡീലിമിറ്റേഷൻ ജനാധിപത്യത്തിന് ഭീഷണി; ലക്ഷ്യം ‘800 സീറ്റ് കടക്കൽ’, കേന്ദ്രത്തിനെതിരെ ഖാർഗെ; മൂന്ന് ആവശ്യങ്ങളുമായി ഇന്ത്യാ സഖ്യം

കേന്ദ്രസർക്കാർ കൊണ്ടുവരാനൊരുങ്ങുന്ന ഡീലിമിറ്റേഷൻ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡീലിമിറ്റേഷൻ ബിൽ ജനാധിപത്യത്തിനും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും ഭീഷണിയാണെന്ന് അദ്ദേഹം ആരോപിച്ചു. ലോക്‌സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്താനുള്ള നീക്കത്തെ പരിഹസിച്ച ഖാർഗെ, ബിജെപിയുടെ ലക്ഷ്യം ഇപ്പോൾ ‘800 സീറ്റ് കടക്കൽ’ ആണെന്നും കുറ്റപ്പെടുത്തി.

ഡൽഹിയിൽ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിലാണ് ബില്ലിനെതിരെ സംയുക്ത നിലപാട് സ്വീകരിച്ചത്. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ അധികാരം ദീർഘകാലം നിലനിർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഇന്ത്യാ സഖ്യത്തിന്റെ മൂന്ന് പ്രധാന ആവശ്യങ്ങൾ:

* ലോക്‌സഭയിലെ നിലവിലെ അംഗസംഖ്യയിൽ മാറ്റം വരുത്തരുത്.

* നിലവിലുള്ള 543 അംഗങ്ങളുടെ അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കണം.

* ലോക്‌സഭയിൽ സംസ്ഥാനങ്ങൾക്കുള്ള നിലവിലെ സീറ്റ് വിഹിതം അടുത്ത 25 വർഷത്തേക്ക് നിലനിർത്തണം.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണ സീറ്റുകൾ അവരുടെ ജനസംഖ്യാനുപാതികമായി വർധിപ്പിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിപക്ഷം സംയുക്ത നീക്കം ശക്തമാക്കുന്നത്. ബില്ലിനെതിരെ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; സഹോദരനെ കൊലപ്പെടുത്തിയത് മകളെ അസഭ്യം പറഞ്ഞതിന്

പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; സഹോദരനെ കൊലപ്പെടുത്തിയത് മകളെ അസഭ്യം പറഞ്ഞതിന്

1 മണിക്കൂർ മുൻപ്
ആഗോള പ്രത്യാഘാതമുണ്ടാക്കാവുന്ന നിർണായക കണ്ടെത്തലുകൾ എഐ കമ്പനികൾ മറച്ചുവെക്കുന്നു? മുന്നറിയിപ്പുമായി വിദഗ്ധർ

ആഗോള പ്രത്യാഘാതമുണ്ടാക്കാവുന്ന നിർണായക കണ്ടെത്തലുകൾ എഐ കമ്പനികൾ മറച്ചുവെക്കുന്നു? മുന്നറിയിപ്പുമായി വിദഗ്ധർ

1 മണിക്കൂർ മുൻപ്
തിരുപ്പരൻകുൺട്രത്തിൽ ഇന്ന് വൈകിട്ട് 5 മണിയോടെ ദീപം തെളിയിക്കും; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ

തിരുപ്പരൻകുൺട്രത്തിൽ ഇന്ന് വൈകിട്ട് 5 മണിയോടെ ദീപം തെളിയിക്കും; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ

1 മണിക്കൂർ മുൻപ്
പട്ടികജാതി ക്ഷേമഫണ്ടിൽ 7.86 കോടിയുടെ ക്രമക്കേട്; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, വിജിലൻസ് അന്വേഷണം

പട്ടികജാതി ക്ഷേമഫണ്ടിൽ 7.86 കോടിയുടെ ക്രമക്കേട്; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, വിജിലൻസ് അന്വേഷണം

3 മണിക്കൂർ മുൻപ്
അച്ഛന്റെ സുഹൃത്തുക്കളെന്ന് വിശ്വസിച്ചു; 20കാരിക്ക് നേരെ ക്രൂരപീഡനം: രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

അച്ഛന്റെ സുഹൃത്തുക്കളെന്ന് വിശ്വസിച്ചു; 20കാരിക്ക് നേരെ ക്രൂരപീഡനം: രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

3 മണിക്കൂർ മുൻപ്
കൂടുതൽ എംപിമാർ, കൂടുതൽ എംഎൽഎമാർ; സംസ്ഥാനങ്ങളുടെ നിലവിലെ വിഹിതം അതേപടി: മണ്ഡല പുനർനിർണയത്തിലും വനിതാ സംവരണത്തിലും കേന്ദ്രത്തിന്റെ പുതിയ പദ്ധതി

കൂടുതൽ എംപിമാർ, കൂടുതൽ എംഎൽഎമാർ; സംസ്ഥാനങ്ങളുടെ നിലവിലെ വിഹിതം അതേപടി: മണ്ഡല പുനർനിർണയത്തിലും വനിതാ സംവരണത്തിലും കേന്ദ്രത്തിന്റെ പുതിയ പദ്ധതി

3 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ