തിരുപ്പരൻകുൺട്രത്തിൽ ഇന്ന് വൈകിട്ട് 5 മണിയോടെ ദീപം തെളിയിക്കും; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ
മധുര: മധുരയിലെ തിരുപ്പരൻകുൺട്രം മലയിൽ ദീപം തെളിയിക്കുന്നതിലുള്ള ഒരുക്കം അന്തിമഘട്ടത്തിൽ.വൈകിട്ട് അഞ്ചോടെ മലയിലെ ദർഗക്ക് സമീപമുള്ള കൽത്തൂണിൽ ദീപം തെളിയിക്കും. കൽത്തൂണിന് സമീപം പൊതുജനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂജാരിമാരും റിസീവർമാരും ഉദ്യോഗസ്ഥരുമടക്കം 25 പേർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ.
അതിനിടെ മലയുടെ സുരക്ഷാച്ചുമതല സിആർപിഎഫ് ഏറ്റെടുത്തെങ്കിലും ബാരിക്കേഡുകൾ മറികടന്ന് ആളുകൾ മലയിലേക്ക് കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സുപ്രിം കോടതി റീസിവർമാരായ നിയോഗിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥനും ജസ്റ്റിസ് വി.പാർഥിപനും സ്ഥലത്തെത്തി.ദീപം തെളിയിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്താൻ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരും പൂജാരിമാരും പൊതുജനങ്ങളും മലയിലേക്ക് പുറപ്പെട്ടു
200 അംഗ സിആർപിഎഫ് സംഘമാണ് സുരക്ഷയൊരുക്കുന്നത്.തിരുപ്പരന്കുണ്ട്രം മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ കാര്‍ത്തിക മഹാദീപം തെളിക്കാന്‍ ഉത്തരവിട്ടിട്ടും തെളിക്കാത്തത് എന്തുകൊണ്ടെന്ന് ഇന്നലെ സുപ്രിംകോടതി ചോദിച്ചിരുന്നു. കോടതിയക്ഷ്യ ഹരജിയില്‍ നടപടിയുമായി മുന്നോട്ടുപോയ സുപ്രിംകോടതി, തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു. മധുര ജില്ലാ കലക്ടര്‍ക്കും തമിഴ്നാട് ഡിജിപിക്കും കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും ചെയ്തു. ക്ഷേത്ര ട്രസ്റ്റിലെ നാല് അംഗങ്ങള്‍ക്കും നോട്ടീസുണ്ട്. കല്‍ത്തൂണില്‍ നാളെ തന്നെ ദീപം തെളിയിക്കണമെന്നും കോടതി ഉത്തരവിട്ടു. തമിഴ്നാട്ടിലെ വിജയ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി കോടതി ഉത്തരവ്.
തിരുപ്പരന്കുണ്ട്രം മലമുകളിലെ ദര്‍ഗക്കു സമീപത്തെ തര്‍ക്കവിഷയമായ ദീപത്തൂണില്‍ നവംബര്‍ 24ന് വൈകീട്ട് ആറിനും ആറരയ്ക്കുമിടയില്‍ ഒരുതവണ ദീപം തെളിയിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, കല്‍ത്തൂണില്‍ കാര്‍ത്തിക തെളിക്കാതെ പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിനു സമീപത്തെ ദീപമണ്ഡപത്തില്‍ തന്നെയാണ് ദീപം തെളിച്ചത്. ഇതിനെതിരെ ഹിന്ദു മുന്നണി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; സഹോദരനെ കൊലപ്പെടുത്തിയത് മകളെ അസഭ്യം പറഞ്ഞതിന്

ആഗോള പ്രത്യാഘാതമുണ്ടാക്കാവുന്ന നിർണായക കണ്ടെത്തലുകൾ എഐ കമ്പനികൾ മറച്ചുവെക്കുന്നു? മുന്നറിയിപ്പുമായി വിദഗ്ധർ

പട്ടികജാതി ക്ഷേമഫണ്ടിൽ 7.86 കോടിയുടെ ക്രമക്കേട്; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിജിലൻസ് അന്വേഷണം

അച്ഛന്റെ സുഹൃത്തുക്കളെന്ന് വിശ്വസിച്ചു; 20കാരിക്ക് നേരെ ക്രൂരപീഡനം: രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

കൂടുതൽ എംപിമാർ, കൂടുതൽ എംഎൽഎമാർ; സംസ്ഥാനങ്ങളുടെ നിലവിലെ വിഹിതം അതേപടി: മണ്ഡല പുനർനിർണയത്തിലും വനിതാ സംവരണത്തിലും കേന്ദ്രത്തിന്റെ പുതിയ പദ്ധതി
