Kerala

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമം; പ്രതി പിടിയിൽ

വാടകക്ക് വീട് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോന്നി കോയിപ്പുറത്ത് ഷാജി എന്ന് വിളിക്കുന്ന സാം മോനി സാമുവൽ(50) ആണ് പിടിയിലായത്. നിരന്തരം പീഡനത്തിന് വിധേയമാക്കിയെന്ന ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് നടപടി

കോന്നിയിൽ ജോലിക്കെത്തിയ യുവതിയെ ടൗണിൽ തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയാണ് ആദ്യം പീഡിപ്പിച്ചത്. 2022 നവംബറിലായിരുന്നു സംഭവം. പിന്നാലെ പ്രവാസിയായ പ്രതി വിദേശത്തേക്ക് പോകുകയും ചെയ്തു

പിന്നീട് നാട്ടിലെത്തിയ ശേഷം 2023 മാർച്ചിലും 2024ൽ പല തവണയും യുവതിയെ പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഇത് യുവതിക്ക് വാട്‌സാപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ഇതോടെ കോന്നിയിലെ ജോലി ഉപേക്ഷിച്ച് പോയ യുവതിയെ ആലപ്പുഴയിൽ അന്വേഷിച്ചെത്തിയും പ്രതി ശല്യം ചെയ്തു. തുടർന്നാണ് യുവതി പരാതി നൽകിയത്. കേസെടുത്തതോടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ യാത്രാമധ്യേ കൊട്ടാരക്കരയിൽ വെച്ചാണ് പോലീസ് പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!