
കുവൈറ്റ് സിറ്റി: ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്താൽ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചു.
പാലക്കാപറമ്പ് മണക്കടവൻ വീട്ടിൽ മുഹമ്മദ് നിഷാദ് (34) ആണ് മരിച്ചത്. കുവൈത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.