World
കാനഡയിൽ ലാൻഡിന് പിന്നാലെ വിമാനം തലകീഴായി മറിഞ്ഞു; 18 പേർക്ക് പരുക്ക്

കാനഡ ടൊറാന്റോയിൽ ലാൻഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അമേരിക്കയിലെ മിനിസോട്ടയിൽ നിന്നും എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്
പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കാനഡയിൽ വിമാനം ലാൻഡ് ചെയ്തത്. മഞ്ഞുമൂടിയ റൺവേയിൽ ഇറങ്ങിയതിന് പിന്നാലെ വിമാനം തലകീഴായി മറിഞ്ഞു. യാത്രക്കാർ എല്ലാവരും ഈ സമയം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ വലിയ അത്യാഹിതങ്ങൾ ഒഴിവാകുകയായിരുന്നു
പരുക്കേറ്റവരിൽ ഒരു കുട്ടിയുടെയും 60കാരന്റെയും നില ഗുരുതരമാണ്. പരുക്കേറ്റവരെ ഹെലികോപ്റ്ററുകളിലും ആംബുലൻസുകളിലായുമായി ആശുപത്രിയിലേക്ക് മാറ്റി