National

ഖത്തർ അമീറിന്റെ സന്ദർശനം: വിവിധ കരാറുകളിൽ ഒപ്പിട്ട് ഇരു രാജ്യങ്ങളും

ഇന്ത്യ-ഖത്തർ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താൻ ധാരണ. ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽതാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ധാരണയായത്. ഇതുസംബന്ധിച്ച കരാറിൽ ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഒപ്പുവെച്ചു

ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു. ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങും. ഖത്തർ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇന്ത്യയിലേക്ക് ഇനിയും മടങ്ങാൻ സാധിക്കാത്ത മുൻ നാവികസേനാ ഉദ്യോഗസ്ഥന്റെ കാര്യവും ചർച്ചയായി.

രാവിലെ ഖത്തർ അമീറിന് രാഷ്ട്രപതിഭവനിൽ ആചാരപരമായ വരവേൽപ്പ് നൽകി. ഇന്ന് രാത്രി എട്ടരയോടെ ഖത്തർ അമീർ യാത്ര തിരിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് അമീർ ഇന്ത്യയിലെത്തിയത്.

Related Articles

Back to top button
error: Content is protected !!