Kerala
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നം: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
[ad_1]
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. തോടിന്റെ റെയിൽവേ സ്‌റ്റേഷനിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചത്
വ്യാഴാഴ്ച രാവിലെ 11.30ന് ഓൺലൈനായാണ് യോഗം ചേരുക. തദ്ദേശ, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യ, റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും മേയറും യോഗത്തിൽ പങ്കെടുക്കും. റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും
ആമയിഴഞ്ചാൻ കനാലിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി ജോയിയെ കാണാതാകുകയും രണ്ട് ദിവസത്തിന് ശേഷം മൃതദേഹം ലഭിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
[ad_2]