
മസ്‌കറ്റ്: രാജ്യത്ത് ആഘോഷ ദിനങ്ങളില്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട സമയത്തെല്ലാം വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുമെന്ന് ഒമാന്‍ അധികൃതര്‍. റമദാന്‍ ഉള്‍പ്പെടെയുള്ള ആഘോഷ ദിനങ്ങള്‍, ആഴ്ചയിലെ അവസാന പ്രവര്‍ത്തി ദിനം, മറ്റു പൊതു അവധിദിനങ്ങള്‍ എന്നിവയില്‍ വൈകുന്നേരം അഞ്ചിനും രാവിലെ ഏഴിനും ഇടയില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേറ്ററി ചെയര്‍മാന്‍ ഡോ. മന്‍സൂര്‍ താലിബ് അല്‍ ഹിനായി വ്യക്തമാക്കി.
ഇതുപോലുള്ള സമയങ്ങളിലെല്ലാം വൈദ്യുതി തടസപ്പെടുന്നത് ് നിരോധിച്ചിരിക്കുകയാണ്. ഉപഭോക്താക്കളുടെ സൗകര്യവും ആഗ്രഹവും പരിഗണിച്ചാണ് പ്രധാനപ്പെട്ട നേരങ്ങളിലെല്ലാം തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാന്‍ അതോറിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.