ആശമാരുടെ സമരം: കേന്ദ്ര കണക്കിനെ പിന്തുണച്ച് സതീശൻ, സംസ്ഥാനത്തിന് പണം അനുവദിച്ചെന്നത് ശരിയാണ്

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുകഴ്ത്തൽ കൊണ്ടൊന്നും കാര്യമില്ലെന്നും മുസ്ലിം ലീഗ് വീഴില്ലെന്നും കിട്ടാത്ത മുന്തിരി പുളിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. കോൺഗ്രസ് എവിടെയാണ് ബിജെപിയുമായി വീട്ടുവീഴ്ച ചെയ്തതെന്നും സതീശൻ ചോദിച്ചു
പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിക്ക് ബിജെപി അനുകൂല നിലപാടാണ്. ബിജെപി ഫാസിസ്റ്റ് അല്ലെന്ന് നിലപാടെടുത്ത ഏക പാർട്ടി സിപിഎമ്മാണ്. ആശ മാരുടെ സമരത്തിൽ കേന്ദ്രസർക്കാരിന്റെ കണക്കുകളെയും പ്രതിപക്ഷ നേതാവ് പിന്തുണച്ചു
കേന്ദ്രം സംസ്ഥാനത്തിന് പണം അനുവദിച്ചതെന്നത് ശരിയാണ്. എൻഎച്ച്എമ്മിന് അധികം പണം നൽകിയിട്ടുണ്ട്. സിക്കിം സർക്കാർ ഓണറേറിയം വർധിപ്പിച്ചതിന്റെ തെളിവ് തന്റെ കൈയിലുണ്ട്. കേരളത്തിലെ സ്റ്റാർട്ടപ്പുകളെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയത് സംസ്ഥാനം പണം നൽകി ഏൽപ്പിച്ച ഏജൻസിയാണെന്നും വിഡി സതീശൻ പറഞ്ഞു.