Kerala
സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം; പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാവിലെ കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി
പ്രതിനിധി സമ്മേളനം പിബി അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് സമ്മേളനത്തിൽ വെക്കും. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രി സമ്മേളനത്തിൽ അവതരിപ്പിക്കും
പ്രായപരിധി കർശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് എകെ ബാലൻ, ആനാവൂർ നാഗപ്പൻ, പികെ ശ്രീമതി എന്നിവർ ഒഴിവാകും. സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദൻ തുടരും.