Kerala
കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; നഴ്‌സിംഗ് ട്രെയിനി പിടിയിൽ

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച നഴ്‌സിംഗ് ട്രെയിനിയായ യുവാവ് പിടിയിൽ. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ് ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ കണ്ടത്. പിന്നാലെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ബി എസ് സി നഴ്‌സിംഗ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുമ്പാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനിംഗിനായി എത്തിയത്.