Kerala
ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി

ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. പ്രദേശത്തെ തേയില തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്
വലയിലാക്കിയ കടുവയെ കൂട്ടിലാക്കി തേക്കടിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ചികിത്സ നൽകാനാണ് തീരുമാനം. രണ്ട് ദിവസമായി കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയായിരന്നു.
ഞായറാഴ്ച രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കടുവയെ കണ്ടെത്താനാകാതെ വന്നതോടെ ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു. തുടർന്ന് ഇന്ന് രാവിലെ തന്നെ ദൗത്യം പുനരാരംഭിക്കുകയായിരുന്നു.