Kerala
കോട്ടയം അയ്മനം പഞ്ചായത്ത് ഓഫീസിൽ വീട്ടമ്മയുടെ അതിക്രമം; പോലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം അയ്മനം പഞ്ചായത്ത് ഓഫീസിൽ വീട്ടമ്മയുടെ അതിക്രമം. മുട്ടേൽ സ്വദേശിനി ശ്യാമളയാണ് ആക്രമണം നടത്തിയത്. രാവിലെ 9.30 ഓടെയാണ് സംഭവം. കോട്ടയം വെസ്റ്റ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
ശ്യാമളയുമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഓഫീസിൽ ഇടക്ക് എത്തുന്ന ഇവർ പഞ്ചാത്ത് അധികൃതരുടെ ജോലി തടസ്സപ്പെടുത്തുന്നതായും പരാതിയുണ്ട്. നിരന്തരം പഞ്ചായത്ത് ഓഫീസിൽ ശ്യാമള പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഇവർക്കെതിരെ പഞ്ചായത്ത് അധികൃതർ നേരത്തേ പരാതി നൽകിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ പഞ്ചായത്ത് ഇന്ന് വൈകിട്ട് യോഗം വിളിച്ചിട്ടുണ്ട്.