Kerala
ചിറ്റൂർ പുഴയുടെ നടുക്ക് രണ്ട് കുട്ടികൾ കുടുങ്ങി; സുരക്ഷിതമായി രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്
[ad_1]
പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ട് കുട്ടികളെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. അപകടവിവരം അറിഞ്ഞ് പാഞ്ഞെത്തിയ ഫയർ ഫോഴ്സും പോലീസും ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ഒരു കുടുംബത്തിലെ നാല് പേർ കുടുങ്ങിയിരുന്നു
ഇന്ന് സ്കൂൾ കുട്ടികളായ മൂന്ന് പേരാണ് പുഴയിൽ കുടുങ്ങിയത്. ഇതിൽ ഒരാൾ രക്ഷപ്പെട്ടെങ്കിലും രണ്ട് പേർ പുഴയുടെ നടുക്ക് കുടുങ്ങി. മീൻ പിടിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ പുഴയിൽ കുടുങ്ങിയത്
ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. പുഴയിൽ ഏണി വെച്ചു കൊണ്ടാണ് കുട്ടികളെ പുറത്തെത്തിച്ചത്.
[ad_2]