പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണം; ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രത്തിന്റെ നിർദേശം

ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. നിലവിൽ പാക്കിസ്ഥാനിലുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ രാജ്യത്തേക്ക് മടങ്ങണം
പാക് പൗരൻമാർക്ക് ഇനി വിസ നൽകില്ല. ഇന്ത്യയിലുള്ള പാക് പൗരൻമാർക്ക് അനുവദിച്ച വിസ ഏപ്രിൽ 27 മുതൽ അസാധുവാകും. മെഡിക്കൽ വിസയിലുള്ള പാക് പൗരൻമാരുടെ വിസ കാലാവധി ഏപ്രിൽ 29നും അവസാനിക്കും. പുതുക്കിയ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലുള്ള എല്ലാ പാക് പൗരൻമാരും സ്വന്തം രാജ്യത്തേക്ക് മടങ്ങാനും കേന്ദ്രം നിർദേശിച്ചു
ഇന്നലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. പാക്കിസ്ഥാനിലെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും അട്ടാരി അതിർത്തി അടയ്ക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. പാക് സർക്കാരിന്റെ എക്‌സ് അക്കൗണ്ടും ഇന്ത്യ മരവിപ്പിച്ചു.