" "
Kerala

നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപണം; വ്‌ളോഗറെ സ്ത്രീകൾ കൂട്ടം കൂടി മർദിച്ച് അവശനാക്കി

[ad_1]

സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങൾ പകർത്തിയ വ്‌ളോഗറെ മർദിച്ച് അവശനാക്കി. അട്ടപ്പാടി ചന്തക്കട സ്വദേശിയായ മുഹമ്മദലി ജിന്ന എന്ന വ്‌ളോഗറെയാണ് ഒരുകൂട്ടം സ്ത്രീകൾ കെട്ടിയിട്ട് തല്ലിയത്.

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണ് ഇവർ. സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങൾ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തെന്നാരോപിച്ചായിരുന്നു മർദ്ദനം. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.

അട്ടപ്പാടിയിൽ തുണി കട നടത്തിവരികയാണ് മുഹമ്മദലി ജിന്ന. അഗളി പൊലീസ് സംഭവസ്ഥലത്ത് എത്തിയാണ് ജിന്നയുടെ കെട്ടഴിച്ച് വിട്ടത്. അവശനായ ഇയാളെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെയും ജിന്നയ്‌ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
 



[ad_2]

Related Articles

Back to top button
"
"