Kerala

വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ ഇച്ഛാശക്തിയുടെ പ്രതീകമെന്ന് സതീശൻ; ജനത്തിന് അതറിയാം

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് മെയ് 2, നാളെ നടക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ 6000 കോടിയുടെ അഴിമതി ആരോപിച്ച പിണറായി വിജയൻ ഇപ്പോൾ വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കുന്നുവെന്നാണ് സതീശന്റെ പരിഹാസം. ഉമ്മൻ ചാണ്ടിയുടെയും യുഡിഎഫ് സർക്കാരിന്റെയും ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ജനത്തിന് നന്നായി അറിയാമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

ആറായിരം കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടാണ് വിഴിഞ്ഞം പദ്ധതിയെന്ന് ആരോപണം ഉന്നയിച്ച ആളാണ് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ.

കടൽക്കൊള്ള , മത്സ്യബന്ധനത്തിന് മരണമണി, കടലിന് കണ്ണീരിന്റെ ഉപ്പ് തുടങ്ങിയ തലക്കെട്ടുകൾ നിരത്തിയത് അന്നത്തെ ദേശാഭിമാനി.

ഇന്ന് ഇവരെല്ലാം ചേർന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാരാകുന്നു. തൊലിക്കട്ടി അപാരം!
ഉമ്മൻചണ്ടിയുടേയും യുഡിഎഫ് സർക്കാരിന്റെയും ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിന്റേയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ജനത്തിന് നന്നായി അറിയാം.

 

Related Articles

Back to top button
error: Content is protected !!