National

മോക് ഡ്രില്ലിനൊരുങ്ങാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം; പ്രതിരോധ മുന്നൊരുക്കം ശക്തമാക്കുന്നു

ഇന്ത്യ-പാക് സംഘർഷം നിലനിൽക്കെ പ്രതിരോധ മുന്നൊരുക്കം ഇന്ത്യ ശക്തമാക്കുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാൻ ചില സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു

ആക്രമണം നേരിടാൻ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണമെന്നും നിർദേശമുണ്ട്. മോക്ഡ്രിൽ ഏഴിന് നടത്താനാണ് നിർദേശം. അതിർത്തിയോട് ചേർന്നുള്ള സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്. കുപ് വാര, ബാരാമുള്ള, പൂഞ്ച്, രജൗറി, മെന്ദാർ, നൗഷേര, സുന്ദർബനി, അഖ്‌നൂർ മേഖലകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ നൽകുന്നതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!