National
രാജസ്ഥാനിലെ ബാർമീറിൽ ഡ്രോൺ സാന്നിധ്യം; ആളുകൾ വീടുകളിൽ തുടരണമെന്ന് നിർദേശം: റെഡ് അലർട്ട്

രാജസ്ഥാനിലെ ബാർമീറിൽ അതീവ ജാഗ്രതാ നിർദേശം. ആളുകൾ വീടുകളിൽ തുടരണമെന്ന് നിർദേശം നൽകിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ബാർമീർ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെടിനിർത്തലിന് പിന്നാലെ ഡ്രോൺ സാന്നിധ്യം തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ ജില്ലയിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാത്രി എട്ട് മണിമുതൽ നാളെ രാവിലെ 6 വരെയാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജയ്സാൽമറിൽ രാത്രി 7.30 നാണ് നടപടി ആരംഭിച്ചത്.
വൈദ്യുതി വിഛേദിച്ചതിന് തൊട്ടുപിന്നാലെ, ബാർമറിൽ ആകാശത്ത് ഡ്രോണുകളുടേതെന്ന് സംശയിക്കുന്ന ചില ചുവന്ന ലൈറ്റുകൾ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിർത്തി പ്രദേശങ്ങളിലെല്ലാം സുരക്ഷാ സേന ഇതിനകം ജാഗ്രതയിലാണ്.