World
ഇന്ത്യൻ തിരിച്ചടിയിൽ തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ; 78 പേർക്ക് പരുക്കേറ്റു

ഇന്ത്യയുടെ തിരിച്ചടിയിൽ തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ. ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിൽ വ്യോമസേനാംഗങ്ങളടക്കം 78 സൈനികർക്ക് പരുക്കേറ്റതായും പാക് സേനയെ ഉദ്ധരിച്ച് എ എഫ് പി റിപ്പോർട്ട് ചെയ്തു
പാക് വ്യോമസേന സ്‌ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, ചീഫ് ടെക്‌നീഷ്യൻ ഔറംഗസേബ്, സീനിയർ ടെക്‌നീഷ്യൻ നജീബ്, കോർപറൽ ടെക്‌നീഷ്യൻ ഫറൂഖ്, സീനിയർ ടെക്‌നീഷ്യൻ മുബാഷിർ എന്നിവർ കൊല്ലപ്പെട്ടതായാണ് വിവരം
നായിക് അബ്ദുൽ റഹ്മാൻ, ലാൻസ് നായിക് ദിലാവർ ഖാൻ, ലാൻസ് നായിക് ഇക്രമുല്ല, നായിക് വഖാർ ഖാലിദ്, ശിപായി മുഹമ്മദ് അദീൽ അക്ബർ, ശിപായി നിസാർ എന്നിവരും കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.