തകർന്ന വീട്ടിൽ നിന്നും ഒരു കുട്ടിയെ രക്ഷപ്പെടുത്തി; ചെളിയിൽ പുതഞ്ഞ് കിടക്കുന്ന ആളെ രക്ഷിക്കാൻ ശ്രമം
[ad_1]
വയനാട് മുണ്ടക്കൈ, ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 43 ആയി. അതേസമയം ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് ഒരു ആശ്വാസവാർത്തയുമെത്തി. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്.
ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് കിടക്കുന്നത്. മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളുമുണ്ട്. ഹാരിസൺ പ്ലാന്റിൽ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്
അതേസമയം മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ ചെളിയിൽ പുതുഞ്ഞ് കിടക്കുന്ന ആളെ രക്ഷിക്കാൻ ശ്രമം നടക്കുകയാണ്. ഇവിടേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചിട്ടില്ല. ശരീരത്തിന്റെ പകുതിയോളം ചെളിയിൽ പുതഞ്ഞ് കിടക്കുകയാണ്. രക്ഷപ്പെടുത്തണേ എന്ന് ഇദ്ദേഹം വിളിച്ച് പറയുന്നുണ്ടെങ്കിലും ആർക്കും സമീപത്തേക്ക് എത്താനായിട്ടില്ല
[ad_2]