55കാരനുമായി പ്രണയം: വിവാഹം കഴിഞ്ഞ് 46ാം ദിവസം ഭർത്താവിനെ വെടിവെച്ചുകൊന്നു; ഭാര്യയടക്കം മൂന്ന് പേർ പിടിയിൽ

വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം ഭർത്താവിനെ വെടിവെച്ചു കൊന്ന കേസിൽ ഭാര്യയും രണ്ട് വാടക കൊലയാളികളും പിടിയിൽ. ബിഹാറിലെ ഔറംഗബാദ് ബർവാൻ സ്വദേശി പ്രിയാംശുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ഗുഞ്ജ ദേവിയെയും ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ട് പേരെയും പോലീസ് പിടികൂടിയത്.
ബന്ധുവായ ജീവൻ സിംഗുമായി(55) ചേർന്നാണ് ഗുഞ്ജ ദേവി കൊലപാതകം ആസൂത്രണം ചെയ്തത്. 30കാരിയ ഗുഞ്ജയും ജീവൻ സിംഗുമായി പ്രണയത്തിലായിരു്നു. എന്നാൽ ഈ ബന്ധം എതിർത്ത വീട്ടുകാർ പ്രിയാംശുമായി വിവാഹം നടത്തി. തുടർന്നാണ് പ്രിയാംശുവിനെ കൊലപ്പെടുത്തി ഒന്നിച്ച് ജീവിക്കാൻ ജീവൻ സിംഗും ഗുഞ്ജ ദേവിയും തീരമാനിച്ചത്
ജൂൺ 25ന് നവിനഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെയാണ് പ്രിയാംശു വെടിയേറ്റ് കൊല്ലപ്പെട്ടത്. സഹോദരിയുടെ വീട്ടിൽ പോയി തിരികെ വന്ന പ്രിയാംശു ഭാര്യയെ വിളിച്ച് വീട്ടിൽ നിന്ന് ബൈക്കുമായി ആരോടെങ്കിലും റെയിൽവേ സ്റ്റേഷനിലേക്ക് വരാൻ നിർദേശിച്ചു. ഈ വിവരം ഗുഞ്ജ ദേവി ക്വട്ടേഷൻ അംഗങ്ങൾക്ക് കൈമാറി. ബൈക്കിൽ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് പ്രിയാംശുവിനെ വെടിവെച്ച് കൊല്ലുന്നത്