Kerala

ഒന്നര കോടിയുടെ വീടും സ്ഥലവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ അറസ്റ്റിൽ, പിന്നിൽ വൻ സംഘം

അമേരിക്കയിലുള്ള സ്ത്രീയുടെ ഉടമസ്ഥതയിൽ തിരുവനന്തപുരം കവടിയാർ ജവഹർ നഗറിലുള്ള ഒന്നര കോടി രൂപ വിലവരുന്ന വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉദ്യോഗസ്ഥരടക്കം വൻ സംഘം തന്നെ തട്ടിപ്പിന് പിന്നിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഒന്നര കോടി രൂപക്ക് വസ്തു വിറ്റ കേസിൽ പിടിയിലായ രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് സംഘം പങ്കാളികളാക്കിയതാണെന്ന് പോലീസ് കരുതുന്നു

സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥ കൊല്ലം ണക്കാട് പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ്(27), വട്ടപ്പാട കരകുളം മരുതൂർ ചീനിവിള പാലയ്ക്കാട് വീട്ടിൽ വസന്ത(76) എന്നിവരാണ് അറസ്റ്റിലായത്. ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഡോറയുടെ വളർത്തു മകളെന്ന വ്യാജേന മെറിന്റെ പേരിൽ രജിസ്റ്റർ ചെയ്തായിരുന്നു തട്ടിപ്പ്

വസ്തുവിന്റെ മേൽനോട്ടത്തിന് ഡോറ ചുമതലപ്പെടുത്തിയ കെയർ ടേക്കർ കരം അടയ്ക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ജനുവരിയിലാണ് വീടും സ്ഥലവും രജിസ്‌ട്രേഷൻ നടത്തിയത്. ഡോറയോട് രൂപസാദൃശ്യമുള്ള വസന്തയെ കണ്ടെത്തിയായിരുന്നു രജിസ്‌ട്രേഷൻ നടത്തിയത്.

രജിസ്റ്റർ ചെയ്തു കിട്ടിയ വസ്തു ജനുവരിയിൽ തന്നെ ഒന്നര കോടി രൂപക്ക് ചന്ദ്രസേനൻ എന്നയാൾക്ക് മെറിൻ വിലയാധാരം എഴുതി കൊടുത്തിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സുഹൃത്താണ് മെറിനെ തട്ടിപ്പ് സംഘത്തിലേക്ക് എത്തിച്ചത്. വ്യാജരേഖകൾ ചമയ്ക്കാനും വസ്തു രജിസ്‌ട്രേഷൻ നടത്തിയതിലും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് വിവരം

Related Articles

Back to top button
error: Content is protected !!