National

ഗുജറാത്തിൽ പാലം തകർന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ 17 ആയി ഉയർന്നു

ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ബുധനാഴ്ച രാവിലെയാണ് പാലം തകർന്നത്. സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്.

വഡോദരയിലെ പദ്ര മുജ്പൂരിനടുത്തുള്ള പാലമാണ് തകർന്നുവീണത്. പാലം തകർന്നതോടെ മഹിസാഗർ നദിയിലേക്ക് രണ്ട് ട്രക്കുകളും ഒരു പിക്കപ് വാനുമടക്കം നാല് വാഹനങ്ങളാണ് വീണത്. 13 പേരാണ് നേരത്തെ മരിച്ചിരുന്നത്. പരുക്കേറ്റ ചികിത്സയിലായിരുന്ന നാല് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്

പാലം അപകടാവസ്ഥയിലാണെന്ന് 2021 മുതൽ മുന്നറിയിപ്പ് നൽകിയിട്ടും ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാറും അവഗണിച്ചതാണ് അപകട കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. 1985ൽ പണിത പാലത്തിലേക്ക് അമിത ഭാരമുള്ള വാഹനങ്ങൾ കടത്തിവിട്ടതും അപകട കാരണമായെന്ന ആരോപണവും ഉയരുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!